Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Press Meet

ഫ​യ​ൽ നീ​ക്ക​ത്തി​ന് ഫ​യ​ൽ അ​ദാ​ല​ത്ത്; നൂ​റു ദി​ന ക​ർ​മ​പ​ദ്ധ​തി വ​ൻ വി​ജ​യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: നൂ​റു ദി​ന ക​ർ​മ​പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ൻ സാ​ധി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ക്ഷ്യ​മി​ട്ട 588 പ​ദ്ധ​തി​ക​ളി​ൽ 568 എ​ണ്ണ​വും പൂ​ർ​ണ​മാ​യി പൂ​ർ​ത്തി​യാ​ക്കി. ആ​കെ ല​ക്ഷ്യ​ങ്ങ​ളു​ടെ 96.5 ശ​ത​മാ​ന​വും കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​വും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പാ​ക്കി​യാ​ണ് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​ത്.

നി​ശ്ച​യി​ച്ച ല​ക്ഷ്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ വി​ജ​യി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് അ​റി​യു​ന്ന​തി​നാ​യി പ്ര​ത്യേ​ക പോ​ർ​ട്ട​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കും.

വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​വും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വു​മാ​ണ് പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. ഓ​രോ ഫ​യ​ലി​ലും ഓ​രോ ജീ​വി​ത പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ഫ​യ​ൽ നീ​ക്ക​ത്തി​ന് പു​തി​യ രീ​തി കൊ​ണ്ടു​വ​രു​മെ​ന്നും അ​റി​യി​ച്ചു. ജ​ന​സ്പ​ര്‍​ശം എ​ന്ന പേ​രി​ൽ ഒ​ക്ടോ​ബ​ർ 15 മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ ഫ​യ​ൽ അ​ദ‌ാ​ല​ത്ത് ന​ട​ത്തും. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

വ​യോ​ജ​ന വ​കു​പ്പി​ന് പു​തി​യ നി​യ​മം കൊ​ണ്ടു​വ​രും. ബി​ല്ലി​ന്‍റെ ക​ര​ട് മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു വ​കു​പ്പ്. ഇ​ത് മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ഒ​രു മാ​തൃ​ക​യാ​കും. ഈ ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ അ​ത് പാ​സാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

NRI

കു​വൈ​റ്റ് കെ​എം​സി​സി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെ​എം​സി​സി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച 5.30 മു​ത​ൽ 10.30 വ​രെ അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്‌​കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മു​സ്‌​ലിം ലീ​ഗ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ.​പി. അ​ബ്ദു​ള്ള സ്മാ​ര​ക ന​ഗ​റി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​സ്‌​ലിം ലീ​ഗി​ന്‍റെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി, കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ, ട്ര​ഷ​റ​ർ പി.​എം. മു​നീ​ർ ഹാ​ജി, എം​എ​ൽ​എ​മാ​രാ​യ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്, എ.​കെ.​എം. അ​ഷ്‌​റ​ഫ്, കു​വൈ​റ്റ് കെ​എം​സി​സി മു​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് കോ​ട്ട​പ്പു​റം തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്‌​ഠാ​ഥി​ക​ളാ​യി സം​ബ​ന്ധി​ക്കും.  

കു​വൈ​റ്റി​ലെ പൗ​ര​പ്ര​മു​ഖ​ർ, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ വാ​ണി​ജ്യ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യും കു​വൈ​റ്റി​ലെ പ്ര​മു​ഖ സു​ഗ​ന്ധ വ്യാ​പാ​ര ക​മ്പ​നി​യി​യാ​യ അ​ഹ​മ്മ​ദ് അ​ൽ മ​ഗ്‌​രി​ബി​യു​ടെ ക​ൺ​ട്രി​ഹെ​ഡു​മാ​യ മ​ൻ​സൂ​ർ ചൂ​രി​ക്ക് യൂ​ത്ത് ഐ​ക്ക​ൺ അ​വാ​ർ​ഡും ടി​വി​എ​സ് ക​മ്പ​നി ചെ​യ​ർ​മാ​ൻ ഹൈ​ദ​ർ അ​ലി​ക്ക് ക​മ്യൂ​ണി​റ്റി ബി​സി​ന​സ് അ​വാ​ർ​ഡും സ​മ്മാ​നി​ക്കും.

സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് കു​വൈ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 51146115, 559 91781, 60315598 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കു​വൈ​റ്റ് കെ​എം​സി​സി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ​സാ​ഖ് അ​യ്യൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​സ്ഹ​ബ് മാ​ട​മ്പി​ല്ല​ത്ത്, ട്ര​ഷ​റ​ർ ഖു​ത്തു​ബു​ദ്ദീ​ൻ ബെ​ൽ​ക്കാ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ബ്ദു​ല്ല ക​ട​വ​ത്ത്, സു​ഹൈ​ൽ ബ​ല്ല, ക​ബീ​ർ ത​ള​ങ്ക​ര സെ​ക്ര​ട്ട​റി​മാ​രാ​യ റ​ഫീ​ഖ് ഒ​ള​വ​റ, ഖാ​ലി​ദ് പ​ള്ളി​ക്ക​ര, മു​ത്ത​ലി​ബ് തെ​ക്കേ​ക്കാ​ട്, സി.​പി. അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up